യുഎഇയിലെ ഉച്ചവിശ്രമം അവസാനിച്ചു

യുഎഇയിലെ ഉച്ചവിശ്രമം അവസാനിച്ചു

യുഎഇയിൽ അനുവദിച്ച 3 മാസത്തെ ഉച്ചവിശ്രമം അവസാനിച്ചു. ഇനി ജോലി സമയം രാവിലെ മുതൽ വൈകിട്ടു വരെയായിരിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു നിർബന്ധിത ഉച്ചവിശ്രമം.

ഈ കാലയളവില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു. നിയമം ലംഘിച്ച കമ്പനിക്ക് ആളൊന്നിന് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ. കൂടാതെ കമ്പനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും ചെയ്യും.

Leave A Reply

error: Content is protected !!