സീ യൂ സൂണിന് ശേഷം ഇരുളുമായി ഫഹദ്; ചിത്രീകരണം ആരംഭിച്ചു

സീ യൂ സൂണിന് ശേഷം ഇരുളുമായി ഫഹദ്; ചിത്രീകരണം ആരംഭിച്ചു

‘സീ യു സൂണിന് ശേഷം ഫഹദ് ഫാസിൽ നായകനായെത്തുന്ന ഇരുളിന്റെ ചിത്രീകരണം ആരംഭിച്ചു. ദർശന രാജേന്ദ്രൻ, സൗബിൻ ഷാഹിർ എന്നിവർ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ തുംമ്പഡ്, ന്യൂട്ടണ്‍ എന്നീ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസീഫിന്‍റെ ആദ്യ സംവിധാന ചിത്രമാണ് ഇരുള്‍. ക്യാമറ- ജോമോൻ ടി ജോൺ. പ്രൊജക്ട് ഡിസൈനർ-ബാദുഷ. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിൻറെയും ബാനറിൽ ആൻറോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നവരാണ് നിർമ്മാണം. കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ചിത്രീകരണം നടക്കുന്നത് കുട്ടിക്കാനത്താണ്.

Leave A Reply

error: Content is protected !!