സമനില തെറ്റിയത് മുഖ്യമന്ത്രിക്ക്; കള്ളുകുടിച്ച കുരങ്ങനെ തേള്‍ കുത്തിയ പോലെ: കെ.സുരേന്ദ്രൻ

സമനില തെറ്റിയത് മുഖ്യമന്ത്രിക്ക്; കള്ളുകുടിച്ച കുരങ്ങനെ തേള്‍ കുത്തിയ പോലെ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സമനില തെറ്റിയത് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനം കണ്ടാല്‍ ഇക്കാര്യം ബോധ്യമാകുന്നമെന്നും കള്ളുകുടിച്ച കുരങ്ങനെ തേള്‍ കുത്തിയതു പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് പിണറായി രാഷ്ട്രീയമായി മറുപടി പറയണമെന്ന്  സുരേന്ദ്രന്‍ പറഞ്ഞു. ഒരു പവന്റെ മാല ആരെങ്കിലും നാല് ലോക്കറിൽ വയ്‌ക്കുമോയെന്ന് പിണറായി വ്യക്തമാക്കണം. കൊവിഡ് കാല സമരങ്ങൾക്ക് ഉത്തരവാദി പിണറായി വിജയനാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ തങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

അന്വേഷണം തന്നിലേയ്ക്ക് എത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. പിണറായിയുടെ  പേടിപ്പിക്കലും ഭീഷണിപ്പെടുത്തലും മുഖ വിലയ്ക്കെടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് ഒരു കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നില്ല. ആ മുഖ്യമന്ത്രിയാണ് കൊവിഡ് കാലത്തെ സമരങ്ങൾക്കെതിരെ പറയുന്നത്. രാഷ്ട്രീയമായി വരുന്ന ആരോപണങ്ങളെ പിണറായി വ്യക്തി നിഷ്‌ടമായി എടുക്കുകയാണ്. സ്വന്തം നിഴലിനെ പോലും പിണറായിക്ക് പേടിയാണ്.

പിണറായിയോടുളള ബി.ജെ.പി മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ആ മറുപടിയാണ് വാടിക്കൽ രാമകൃഷ്‌ണൻ തൊട്ട് ഇങ്ങോട്ടുളളവർ. സി.പി.എം സർക്കാരിന്റെ അന്ത്യം കുറിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരും. ഭീഷണികൾക്കും പേടിപ്പെടുത്തലുകൾക്കും തങ്ങൾ മറുപടി പറയുന്നില്ല. ബി.ജെ.പിക്കാരെ വകവരുത്തിയാലും ഈ പാപകറയിൽ നിന്ന് പിണറായിക്ക് കൈകഴുകാനാവില്ല. കളളക്കടത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Leave A Reply

error: Content is protected !!