അനുഷ്​ക ഷെട്ടിയുടെ ബഹുഭാഷ ചിത്രം 'നിശബ്​ദം' ഒ.ടി.ടി റിലീസിന്​

അനുഷ്​ക ഷെട്ടിയുടെ ബഹുഭാഷ ചിത്രം ‘നിശബ്​ദം’ ഒ.ടി.ടി റിലീസിന്​

അനുഷ്​ക ഷെട്ടിയും ആർ. മാധവനും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം ‘നിശബ്​ദം’​ തിയറ്റർ റിലീസ്​ ഒഴിവാക്കി ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.

ഹേമന്ദ്​ മധുർകർ സംവിധാനം ചെയ്​ത ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ്​ ചെയ്യുമെന്നാണ്​ റിപ്പോർട്ടുകൾ. വ്യാഴാഴ്​ച ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.സസ്‍പെൻസ് ത്രില്ലറായിട്ടാണ് ചിത്രം എത്തുക. ശാലിനി പാണ്ഡേ, അഞ്​ജലി, ഹോളിവുഡ്​ നടൻ മൈക്കൽ മാഡ്​സൺ എന്നിവരാണ്​ മറ്റ്​ താരങ്ങൾ​​. സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ്​ അനുഷ്​ക അഭിനയിച്ചിരിക്കുന്നത്​. ആൻറണി എന്ന സംഗീതജ്ഞൻെറ വേഷം​ മാധവൻ കൈകാര്യം ചെയ്​തിരിക്കുന്നു​.

തെലുങ്കിലും ഹിന്ദിയിലും ‘നിശബ്​ദം’ എന്ന പേരിലെത്തുന്ന ചിത്രം ‘സൈലൻസ്’​ എന്ന പേരിലാണ്​ മലയാളത്തിലും തമിഴിലും റിലീസ്​ ചെയ്യുന്നത്​.

Leave A Reply

error: Content is protected !!