മയക്കുമരുന്ന് ഉപയോഗം ; കങ്കണ റണൗട്ടിന്റെ പരാമര്‍ശത്തിനെതിരെ നടി ഊര്‍മിള മതോന്ദ്കര്‍

മയക്കുമരുന്ന് ഉപയോഗം ; കങ്കണ റണൗട്ടിന്റെ പരാമര്‍ശത്തിനെതിരെ നടി ഊര്‍മിള മതോന്ദ്കര്‍

മുംബൈ: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മുംബൈയെ കുറിച്ചുള്ള കങ്കണ റണൗട്ടിന്റെ പരാമര്‍ശത്തിനെതിരെ നടി ഊര്‍മിള മതോന്ദ്കര്‍.മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ നിന്ന് ആരംഭിക്കാന്‍ ഊര്‍മിള കങ്കണയെ ഉപദേശിച്ചു. ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് രംഗീലയിലെ നടിയായ ഊര്‍മിള മതേന്ദ്കര്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയത്.

‘രാജ്യം മുഴുവന്‍ മയക്കുമരുന്നിന്റെ ഭീഷണി അഭിമുഖീകരിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ ഉറവിട കേന്ദ്രമാണ് ഹിമാചല്‍ പ്രദേശ്. അക്കാര്യം കങ്കണയ്ക്ക് അറിയുമോ?, ആദ്യം സ്വന്തം സംസ്ഥാനത്ത് നിന്ന് ആരംഭിക്കണം’ ഊര്‍മിള പറഞ്ഞു.നികുതിദായകരുടെ പണത്തില്‍ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിച്ച വ്യക്തി എന്തുകൊണ്ടാണ് മയുക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറാത്തതെന്നും ഊര്‍മിള ചോദിച്ചു.

‘മുംബൈ എല്ലാവരുടേതുമാണെന്ന കാര്യത്തില്‍ സംശയമില്ല. നഗരത്തെ സ്‌നേഹിക്കുക നഗരത്തിന് തിരികെ സ്‌നേഹം കൊടുക്കുകയും ചെയ്യുന്നവരുടേതാണ് അത്. മുംബൈ നഗരത്തിന്റെ മകളെന്ന നിലയില്‍ അതിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം ഞാന്‍ ഒരിക്കലും സഹിക്കില്ല. അത്തരം പരാമര്‍ശങ്ങള്‍ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കലാണ്’ ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

Leave A Reply

error: Content is protected !!