കൈനക്കരിയിൽ ജലഗതാഗതവകുപ്പിന്റെ ബോട്ട് മുങ്ങി; യാത്രക്കാർ രക്ഷപ്പെട്ടു

കൈനക്കരിയിൽ ജലഗതാഗതവകുപ്പിന്റെ ബോട്ട് മുങ്ങി; യാത്രക്കാർ രക്ഷപ്പെട്ടു

കൈനകരി : കുപ്പപ്പുറം ഗ്രാമീണജെട്ടിക്കു സമീപത്ത് യാത്രയ്‌ക്കിടെ ജലഗതാഗതവകുപ്പിന്റെ ബോട്ട് മുങ്ങി. യാത്രക്കാർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 4.45-ന് ആലപ്പുഴയിൽനിന്ന് കാവാലത്തിനുപുറപ്പെട്ട എ. ഒൻപത് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

വൈകീട്ട് അഞ്ചേകാലോടെ ഗ്രാമീണജെട്ടിയിൽ അടുത്തശേഷം തിരിക്കുന്നതിനിടെ ബോട്ടിന്റെ പിൻഭാഗം പുതുതായി നിർമിക്കുന്ന ജെട്ടിയുടെ കോൺക്രീറ്റ്‍സ്ലാബിൽ ഇടിച്ചതാണ് കാരണം. ഇടിയുടെ ആഘാതത്തിൽ പലകതകർന്നു വെള്ളം ബോട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. 30 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ ഉടൻതന്നെ ജെട്ടിയിലിറക്കി മറ്റൊരുബോട്ടിൽ കയറ്റിവിട്ടു. കാലപ്പഴക്കമാണ് ബോട്ടുതകരാൻ കാരണമെന്നാണ് അറിയുന്നത്.

Leave A Reply

error: Content is protected !!