മക്കപ്പുഴയിൽ ചെളിയിൽ തെന്നി ബസ് നിയന്ത്രണംവിട്ടു

മക്കപ്പുഴയിൽ ചെളിയിൽ തെന്നി ബസ് നിയന്ത്രണംവിട്ടു

റാന്നി : റോഡിലെ ചെളിയിൽ തെന്നി സ്വകാര്യബസിന്റെ നിയന്ത്രണംവിട്ടെങ്കിലും അപകടം ഒഴിവായി. മക്കപ്പുഴയിൽ റോഡിലാണ് സംഭവം നടന്നത് .ബസിന്റെ മുൻചക്രം താഴ്ചയിലേക്കിറങ്ങിനിന്നു. അല്പംകൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വീട്ടുമുറ്റത്തേക്ക് മറിയുമായിരുന്നു.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മക്കപ്പുഴ സ്കൂൾപ്പടിയിൽ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. റാന്നിയിലേക്കുവന്ന ബസ് റോഡിന്റെ മറുഭാഗത്തേക്കാണ് തെന്നിനീങ്ങിയത്. ഇവിടെ റോഡ് വീതികൂട്ടുന്ന പണികൾ നടക്കുകയാണ്. മഴയായതിനാൽ റോഡ് നിറയെ ചെളിയാണ്.

Leave A Reply

error: Content is protected !!