മോറിയ അഭയാര്‍ത്ഥി ക്യാമ്പ് അഗ്ന്നിക്കിരയായി

മോറിയ അഭയാര്‍ത്ഥി ക്യാമ്പ് അഗ്ന്നിക്കിരയായി

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒന്നായ മോറിയ ക്യാമ്പ് കത്തിനശിച്ചു. അഭയാര്‍ത്ഥികള്‍ തന്നെ ക്യാമ്പിന് തീയിടുകയായിരുന്നുവെന്നാണ് ഗ്രീക്ക് അധികൃതര്‍ പുറത്ത് വിടുന്ന വിവരം. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ പിടികൂടാനുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്താണ് മോറിയ ക്യാമ്പില്‍ സംഭവിച്ചത് ? ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങള്‍ നടക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് സ്വസ്ഥമായൊരു ജീവിതം ആഗ്രഹിച്ചാണ് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പലായനമാരംഭിച്ചത്. എന്നാല്‍, പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ മടികാണിച്ചു. അഭയാര്‍ത്ഥി പ്രവാഹം അവഗണിക്കാന്‍ കഴിയാത്ത ഒന്നായി മാറിയതോടെ പലരും തങ്ങളുടെ അതിര്‍ത്തികളില്‍ അഭയാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ തുടങ്ങി. അത്തരത്തില്‍ തുടങ്ങിയ ഒരു ക്യാമ്പാണ് ഗ്രീസിലെ മോറിയാ ക്യാമ്പ്. 3,000 പേര്‍ക്കുള്ള താമസസ്ഥലമാണ് ഒരുക്കിയതെങ്കിലും 12,000 ത്തിന് മേലെ ആളുകള്‍ അവിടെ താമസിക്കുന്നുവെന്നാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. അഭയാര്‍ത്ഥികളുടെ പ്രവാഹം ഇതിനിടെ യൂറോപ്പില്‍ വലിയ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അതുവരെ നിശബ്ദ സാന്നിധ്യമായിരുന്ന വലത്പക്ഷ തീവ്രവാദം യൂറോപ്പിലും അമേരിക്കയിലും ശക്തമായി.

Leave A Reply

error: Content is protected !!