കനത്ത മഴ : 10 ഏക്കർ കൃഷി നശിച്ചു

കനത്ത മഴ : 10 ഏക്കർ കൃഷി നശിച്ചു

അമ്പലപ്പാറ : കനത്ത മഴയിൽ മുരുക്കുംപറ്റയിൽ പത്തേക്കർ നെൽക്കൃഷി വെള്ളം കയറി നശിച്ചു. മുരുക്കുംപറ്റ പഴങ്കുളം പാടശേഖരത്തിലെ കൃഷിയാണ് നശിച്ചത്. അച്യുതൻകുട്ടി, മുഹമ്മദ് കുഞ്ഞി, ഗോപിനാഥ്, ഷാജിത, സഫ്സിലൈല, സുലൈമാൻ, കുമാരൻ, അബ്ദുൾകാദർ, അയിഷ തുടങ്ങിയവരുടെ വിളയാണ് നശിച്ചത്.പാകമായ നെല്ല് കൊയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൃഷിയിടം വെള്ളത്തിൽ മുങ്ങിയത്.

കൊയ്ത്തുവണ്ടി സ്ഥലത്തെത്തിയെങ്കിലും വെള്ളം കയറിയതുമൂലം കൊയ്യാനാകില്ലെന്നറിയിക്കുകയായിരുന്നു. പാടശേഖരത്തിലെ 70 ഏക്കർ കൃഷിയിലെ 10 ഏക്കറാണ് കൊയ്യാനാവാത്തതുമൂലം കർഷകർ ബുദ്ധിമുട്ടിലായത്. വെള്ളം കയറിയതിനെ തുടർന്ന് നെല്ല് മുളച്ചുപൊന്താൻ തുടങ്ങിയതും കർഷകർക്ക് തിരിച്ചടിയായി.

Leave A Reply

error: Content is protected !!