പിണറായി മനോരോഗിയായ ഏകാധിപതി; സന്ദീപ് വാര്യർ

പിണറായി മനോരോഗിയായ ഏകാധിപതി; സന്ദീപ് വാര്യർ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. പിണറായി വിജയന്‍ മനോരോഗിയായ ഏകാധിപതിയാണെന്നും
മുഖ്യമന്ത്രിയുടെ തലയ്ക്ക് നെല്ലിക്കാത്തളം വക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കെ സുരേന്ദ്രന് മാനസിക നില തെറ്റിയെന്നായിരുന്നു പിണറായി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. മകള്‍ക്കെതിരെ ആരോപണം വരുമ്പോൾ മുഖ്യമന്തി പ്രകോപിതനാവുന്നത് എന്തിനാണെന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു.സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. മകളുടെ വിവാഹത്തിന് സമ്മാനമായി ഫർണിച്ചറുകൾ നൽകിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല മരുമകനേയും ചോദ്യം ചെയ്യണം. പിണറായിയുടെ മനോനില തെറ്റിയിരിക്കുകയാണെന്നും സന്ദീപ് പരിഹസിച്ചു. ഈ സാഹചര്യത്തിൽ അദ്ദേഹം ഭരണത്തിൽ തുടരുന്നത് സംസ്ഥാന താൽപര്യത്തിന് എതിരാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സ്വർണ കള്ളക്കടത്തിൽ ബന്ധമില്ലെന്ന് ഖുർആൻ തൊട്ട് സത്യം ചെയ്യാൻ മന്ത്രി കെ.ടി.ജലീലിന് ധൈര്യമുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. മത തീവവാദ സംഘടനകളുമായി സി.പി.എമ്മിനെ ബന്ധിപ്പിക്കുന്ന പാലമാണ് കെ.ടി.ജലീൽ. ഒപ്പു വിവാദം ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. ഫയലിൽ കൃത്രിമം കാണിക്കാനാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

Leave A Reply

error: Content is protected !!