പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തുന്നതിന് തൊട്ടുമുമ്പും ചൈനീസ് പ്രകോപനം, ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവയ്‌പ് നടന്നു

പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തുന്നതിന് തൊട്ടുമുമ്പും ചൈനീസ് പ്രകോപനം, ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവയ്‌പ് നടന്നു

ഡൽഹി: ഇന്ത്യയും-ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മോസ്‌കോയിൽവച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ചർച്ചകൾ നടത്തുന്നതിന് മുമ്പ് അതിർത്തിയിൽ വെടിവയ്പുണ്ടായെന്ന് റിപ്പോർട്ട്. സേനകൾ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്പ് നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പാങ്കോംഗ് തടാകത്തിന് വടക്ക് ഫിംഗർ മൂന്ന് നാല് മേഖലകളിൽ വെടിവയ്പ് ഉണ്ടായെന്നാണ് സൂചന. ഈ മേഖലകളിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ, ഇവരെ തുരത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ആകാശത്തേക്ക് വെടിവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈനയും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിർത്താണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.

Leave A Reply

error: Content is protected !!