പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ അശോക സ്തംഭം; തീരുമാനമായി

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ അശോക സ്തംഭം; തീരുമാനമായി

പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തിന് ഏറ്റവും മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായും നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയെന്നും നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ശിഖ മാതൃക നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എച്ച്‌സിപി ഡിസൈന്‍ ആന്റ് പ്ലാനിംഗ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  പാര്‍ലമെന്റ് കെട്ടിടത്തിന്റെ രൂപരേഖ ഏകദേശം തയ്യാറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply

error: Content is protected !!