തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ; ഓര്‍ഡിനന്‍സിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ; ഓര്‍ഡിനന്‍സിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവും ഒരു മണിക്കൂർ നീട്ടും.

കൊറോണ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. കിടപ്പുരോഗികൾക്കും കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ടിന് അവസരമുണ്ടാകും. ഇതിനായി പഞ്ചായത്ത് മുൻസിപ്പൽ നിയമത്തിൽ ഭേദഗതി വരുത്താനാണ് ഓർഡിനൻസ്.

തപാൽ, പ്രോക്‌സി വോട്ടുകളുടെ സാധ്യത പരിശോധിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോക്‌സി വോട്ടിനോട് സിപിഐഎമ്മിന് താത്പര്യമില്ല. പ്രോക്‌സി വോട്ട് ക്രമക്കേടുകൾക്ക് വഴിവയ്ക്കുമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായം.യുഡിഎഫ് തപാൽ വോട്ടിനേയും എതിർക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിക്കുന്ന സർവകക്ഷിയോഗത്തിൽ യുഡിഎഫ് ഇക്കാര്യം അറിയിക്കും. തപാൽ വോട്ടുമായി സർക്കാർ മുന്നോട്ടുപോയാൽ നിയമ നടപടികൾക്കും യുഡിഎഫിൽ ആലോചനയുണ്ട്.

Leave A Reply

error: Content is protected !!