മുഖ്യധാര മാധ്യമങ്ങൾ നുണ ഫാക്ടറികൾ ആകുന്നു ,മാധ്യമങ്ങൾ ഇങ്ങനെ കൂലി എഴുത്തുകാരായി തരംതാഴരുത്

മുഖ്യധാര മാധ്യമങ്ങൾ നുണ ഫാക്ടറികൾ ആകുന്നു ,മാധ്യമങ്ങൾ ഇങ്ങനെ കൂലി എഴുത്തുകാരായി തരംതാഴരുത്

മാധ്യമങ്ങളെ വിശുദ്ധ പശുക്കളായി ഇപ്പോള്‍ ആരും കരുതാറില്ല. വിമര്‍ശിക്കുന്നവരാണ് മാധ്യമങ്ങള്‍. അവര്‍ ഓഡിറ്റ് ചെയ്യപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും സ്വാഭാവികമാണ്. മാധ്യമങ്ങളുടെ സമീപനം, പക്ഷപാതിത്വം ഒക്കെ വിമര്‍ശനാത്മകമായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നതിനെ തെറ്റുപറയാന്‍ കഴിയില്ല. മാധ്യമങ്ങള്‍ പറയുന്നതെല്ലാം നൂറു ശതമാനം ശരിയാണെന്നോ മാധ്യമപ്രവര്‍ത്തകര്‍ ബയാസുകള്‍ക്ക് അതീതരാണെന്നോ അല്ലല്ലോ നമ്മുടെ അനുഭവം. പിന്നെ കേരളം രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട സമൂഹമാണ്.

തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് പറയുന്നവര്‍ ശത്രുക്കളാണ് എന്ന സമീപനം പുലര്‍ത്തുന്നവര്‍ നിരവധിയാണ്. അനിഷ്ടമുള്ള മാധ്യമപ്രവര്‍ത്തകരെ ആള്‍ക്കൂട്ട ആക്രണത്തിന് വിധേയമാക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. വിമര്‍ശനങ്ങളോട് യോജിക്കാം, പക്ഷേ സൈബര്‍ മോബ് ലിഞ്ചിങ്ങിനെ ജനാധിപത്യ അവകാശങ്ങളുടെ പട്ടികയില്‍ പെടുത്താനാകില്ല.

Leave A Reply

error: Content is protected !!