500 സിസി ബൈക്കുകളുമായി ഹോണ്ട; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ

500 സിസി ബൈക്കുകളുമായി ഹോണ്ട; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ പുതിയ വാഹന മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ട്വിന്‍ സിലിണ്ടര്‍ 500 സിസി ബൈക്കുകളാണ് ഇതില്‍ പ്രധാനമായും എന്നാണ് റിപ്പോര്‍ട്ടുകള്‍.

CB500R, CB500F, CB500X എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് 500 സിസി ശ്രേണിയിലേക്ക് കമ്പനി പരിഗണിക്കുന്നത് എന്നാണ് സൂചന. ദീപാവലിയോടെ ഈ മൂന്നു മോഡലുകളും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ട CB500R പൂര്‍ണമായും ഒരു സ്‌പോര്‍ട്‌സ് ടുറര്‍ മോഡലാണ്. സുഖരകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന റൈഡിംഗ് പൊസിഷനാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. എല്‍ഇഡി ഡ്യുവല്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എല്ലാം ബൈക്കിന്റെ സവിശേഷതയാണ്.

Leave A Reply

error: Content is protected !!