ഓപ്പോ എഫ് 17-ന്‍റെ വില പ്രഖ്യാപിച്ചു, സവിശേഷതകളിങ്ങനെ

ഓപ്പോ എഫ് 17-ന്‍റെ വില പ്രഖ്യാപിച്ചു, സവിശേഷതകളിങ്ങനെ

 ഓപ്പോ എഫ് 17 സീരീസിലെ വാനില വേരിയന്റിന്റെ വില പ്രഖ്യാപിച്ചു. ഇതിന് 17,990 രൂപയാണ് വില. എഫ് 17 പ്രോയുടെ വിലയേക്കാള്‍ 7,000 രൂപ കുറവാണ് ഇത്. ഈ വിലയില്‍, എഫ് 17 റെഡ്മി നോട്ട് 9 പ്രോ മാക്‌സിനും റിയല്‍മീ 6 പ്രോയ്ക്കും എതിരാളികളാണെങ്കിലും അവയുടെ സവിശേഷതകളുടെ ഗണത്തില്‍ വലിയ വ്യത്യാസമുണ്ട്. 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള മോഡലിന് 17,990 രൂപയും 8 ജിബി റാമും 128 ജിബി മെമ്മറിയും ഉള്ള വേരിയന്റിന് 19,990 രൂപയാണ് വില. ക്ലാസിക് സില്‍വര്‍, ഡൈനാമിക് ഓറഞ്ച്, നേവി ബ്ലൂ നിറങ്ങളില്‍ എഫ് 17 ലഭ്യമാകും. സ്മാര്‍ട്ട്ഫോണിന്റെ പ്രീ-ഓര്‍ഡറുകള്‍ ഇപ്പോള്‍ ലൈവാണ്, വില്‍പ്പന ഈ മാസം 21-ന് ആരംഭിക്കുന്നു.

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ എഫ് 17 വാങ്ങുമ്പോള്‍ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പ്ലാറ്റ്‌ഫോമുകളിലും ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് 1,500 രൂപ ഡിസ്‌ക്കൗണ്ട് ഉണ്ട്. എന്‍കോ ഡബ്ല്യു 51 ഉപയോഗിച്ച് എഫ് 17 ബണ്ടില്‍ ചെയ്യുകയാണെങ്കില്‍, വീണ്ടും 500 രൂപ കിഴിവ് ലഭിക്കും.

Leave A Reply

error: Content is protected !!