സ്വിമ്മിംഗ് പൂളിന് സമീപം ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് കരടി; പിന്നീട് സംഭവിച്ചത്…

സ്വിമ്മിംഗ് പൂളിന് സമീപം ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് കരടി; പിന്നീട് സംഭവിച്ചത്…

നീന്തല്‍ക്കുളത്തിന് സമീപം ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് അപ്രതീക്ഷിതമായി ഒരു കരടി. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണിത്.

ഡോണ്‍ ബെറ്റെ എന്ന യുവതിയാണ് വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഡോണിന്‍റെ ഭര്‍ത്താവ് മാറ്റ് ആണ് സ്വിമ്മിംഗ് പൂളിന് സമീപത്ത് ഉച്ചമയക്കത്തിലേര്‍പ്പെട്ടത്. പെട്ടെന്ന് ഒരു കരടി പൂളിന് സമീപം എത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. പൂളിലെ വെള്ളം കുടിച്ചതിന് ശേഷം ആശാന്‍ നേരെ ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് നീങ്ങുകയാണ്.

ശേഷം കരടി അയാളുടെ കാല്‍ മണത്ത് നോക്കി. പെട്ടെന്ന് ആ സ്പര്‍ശനത്തില്‍ അയാള്‍ ചാടി എഴുന്നേല്‍ക്കുകയായിരുന്നു.

Leave A Reply

error: Content is protected !!