പ്രമുഖർക്കൊപ്പം കുറ്റവാളികളെയും നിരീക്ഷിക്കുന്നു, എല്ലാം ചെയ്യുന്നത് പാർട്ടിയുടെയും സർക്കാരിന്റെ സ്വന്തം സ്ഥാപനം

പ്രമുഖർക്കൊപ്പം കുറ്റവാളികളെയും നിരീക്ഷിക്കുന്നു, എല്ലാം ചെയ്യുന്നത് പാർട്ടിയുടെയും സർക്കാരിന്റെ സ്വന്തം സ്ഥാപനം

ഡൽഹി: രാഷ്ട്രപതി​യും പ്രധാനമന്ത്രി​യും ഉൾപ്പടെ നി​രവധി​ പ്രമുഖരെ നി​രീക്ഷി​ക്കുന്നതി​നാെപ്പം ഇന്ത്യയി​ൽ വിവി​ധ കുറ്റകൃത്യങ്ങളി​ൽ പ്രതി​കളായവരെയും ശി​ക്ഷി​ക്കപ്പെട്ട് ജയി​ലി​ൽ കഴിയുന്നുവരെയും ചൈന നി​രന്തരം നി​രീക്ഷി​ക്കുന്നു എന്ന് റി​പ്പോർട്ട്. സാമ്പത്തിക കുറ്റം, ഭീകരവാദം, വാതുവയ്പ്പ്,അഴിമതി, ലഹരികടത്ത് തുടങ്ങിയ കേസുകളിലെ പ്രതി​കളായ 6000 ഓളം പേരെയാണ് നി​രീക്ഷി​ക്കുന്നത്. ഇവരെ ഇന്ത്യക്കെതി​രെ എങ്ങനെയെങ്കി​ലും ഉപയോഗപ്പെടുത്താനാവുമോ എന്നറി​യാനാണത്രേ ഇത്. രാഷ്ട്രപതി​യും പ്രധാനമന്ത്രി​യും ഉൾപ്പടെയുളളവരെ നി​രീക്ഷി​ക്കുന്ന വാർത്ത കഴി​ഞ്ഞദി​വസമാണ് പുറത്തുവന്നത്.

ചൈനയ്ക്ക് പ്രത്യേക താത്പര്യമുളള വി​ഷയങ്ങളുമായി​ ബന്ധപ്പെട്ട കേസുകളി​ൽ പെട്ടവരെയാണ് നി​രീക്ഷി​ക്കുന്നത്. സത്യം ഗ്രൂപ്പ് ചെയർമാൻ രാമലിംഗ രാജു, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര, എച്ച് ഡി കുമാരസ്വാമി, മധു കോട എന്നി​വർക്കൊപ്പം ഐ പി എൽ വാതുവയ്പ്പ്, സ്വർണക്കടത്ത്, ചന്ദനത്തടി അടക്കമുള്ള വനവിഭവങ്ങളുടെ കടത്ത് എന്നി​വയ്ക്ക് ശി​ക്ഷ അനുഭവിക്കുന്നവരും നി​രീക്ഷണത്തി​ലാണ്.

Leave A Reply

error: Content is protected !!