ബിനീഷ് കൊടിയേരിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും

ബിനീഷ് കൊടിയേരിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും

ബിനീഷ് കൊടിയേരിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.സ്വപ്‌നയുടെ മൊഴിയും ബിനീഷ് കൊടിയേരിയുടെ മൊഴിയും പരിശോധിച്ചാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ എന്നാണ് ലഭിക്കുന്ന വിവരം.

ആദ്യ തവണ 12 മണിക്കൂറോളം ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ക്ക് ഏതെങ്കിലും തരത്തില്‍ സാമ്പത്തിക സഹായം ചെയ്തിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ജയരാജന്‍റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങി എന്നാണ് മനസ്സിലാവുന്നത്.

മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്യുമെന്നാണ് ഇ.ഡിയില്‍ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ എന്‍ഐഎയും, കസ്റ്റംസും കെ.ടി ജലീലിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

Leave A Reply

error: Content is protected !!