പുല്‍പ്പളളിയില്‍ ആടുകളെ കടുവ കടിച്ചുകൊന്നു; പ്രതിഷേധവുമായി പ്രദേശവാസികൾ

പുല്‍പ്പളളിയില്‍ ആടുകളെ കടുവ കടിച്ചുകൊന്നു; പ്രതിഷേധവുമായി പ്രദേശവാസികൾ

കല്‍പ്പറ്റ ചീയമ്പം 73ല്‍ കടുവ വീണ്ടും വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ. 73 കോളനിയിലെ ബൊമ്മന്‍ എന്നയാളുടെ രണ്ട് ആടുകളെയാണ് ഇവര്‍ നോക്കി നില്‍ക്കെ കടുവ കൊന്നത്. വന്യജീവി ആക്രമണം പതിവാകുമ്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ആടുകളുടെ ജഡവുമായി പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.

പുല്‍പ്പള്ളി മേഖലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളും റോഡുകള്‍ അടക്കമുള്ള യാത്രമാര്‍ഗ്ഗങ്ങളും കടുവകളുടെ വിഹാര കേന്ദ്രമായതായാണ് നാട്ടുകാരുടെ പരാതി. ഏത് സമയവും ജനങ്ങളുടെ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിലാണ് ഈ മേഖലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരമാണെന്നും കൂട് സ്ഥാപിച്ച് പിടികൂടണമെന്നും നാട്ടുകാര്‍ പലവട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂട് സ്ഥാപിക്കാന്‍ വിമുഖത കാട്ടുന്നത് ആളുകളുടെ ജീവന് പോലും ഭീഷണി ആയി മാറിയിരിക്കുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

Leave A Reply

error: Content is protected !!