പോപ്പുലർ ഫിനാൻസ് കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്

പോപ്പുലർ ഫിനാൻസ് കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഓരോ പരാതിയിലും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. ഒറ്റ എഫ്‍ഐആർ ഇട്ടാൽ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണം. സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹ‍ർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി അറിയിച്ചു. പോപ്പുലർ ഫിനാൻസിനെതിരെ 3200 ഓളം പരാതികൾ ലഭിച്ചെന്നാണ് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കുന്നത്.

പരാതികളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഹെഡ് ഓഫീസ് പൂട്ടി മുദ്രവെക്കുകയും അഞ്ഞൂറോളം രേഖകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉടമകൾ നിക്ഷേപകരിൽ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഹർജിക്കാർ പറയുന്നത്. ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് നിക്ഷേപകരുടെ വാദം.

Leave A Reply

error: Content is protected !!