ചൈന നിരീക്ഷണം സഭയിൽ ഉന്നയിച്ച് വേണുഗോപാൽ; തുടര്‍നടപടികൾ ആലോചിക്കണമെന്ന് കേന്ദ്രത്തോട് ഉപരാഷ്ട്രപതി

ചൈന നിരീക്ഷണം സഭയിൽ ഉന്നയിച്ച് വേണുഗോപാൽ; തുടര്‍നടപടികൾ ആലോചിക്കണമെന്ന് കേന്ദ്രത്തോട് ഉപരാഷ്ട്രപതി

രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്‍റിൽ ഉന്നയിച്ച് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചൈനീസ് നിരീക്ഷണം ഗൗരവകരമാണന്നും തുടര്‍നടപടികൾ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

Leave A Reply

error: Content is protected !!