കന്നിമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തിൽ മേൽ ശാന്തി സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

കന്നി ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ തുറന്ന് പൂജകൾ നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കന്നി മാസ പൂജകൾ പൂർത്തിയാക്കി 21-ാം തീയതി നട അടയ്ക്കും .

Leave A Reply

error: Content is protected !!