ഡൽഹി പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട യു എ പി എ കേസ്; കുറ്റപത്രം നാളെ സമർപ്പിക്കും

ഡൽഹി പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട യു എ പി എ കേസ്; കുറ്റപത്രം നാളെ സമർപ്പിക്കും

ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ സ്പെഷ്യൽ സെൽ നാളെ കുറ്റപത്രം സമ൪പ്പിക്കും. പൗരത്വ പ്രക്ഷോഭത്തെ മറയാക്കി കലാപം ആസൂത്രണം ചെയ്തെന്ന ആരോപണമാണ് കുറ്റപത്രത്തിലുള്ളത് എന്നാണ് വിവരം. കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്ര അടക്കമുള്ളവരെ രക്ഷിച്ചെടുക്കുന്നതായിരുന്നു പൊലീസ് അന്വേഷണമെന്ന് പ്രതിപക്ഷവും ഒരു വിഭാഗത്തെ മാത്രമാണ് പൊലീസ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയതെന്ന് കോടതിയും വിമ൪ശിച്ചിരുന്നു.

കലാപവുമായി ബന്ധപ്പെട്ട എഴുനൂറിലധികം വരുന്ന കേസുകളിൽ ഏറ്റവും സുപ്രധാനമായ കേസാണ് കലാപാസൂത്രണവുമായി ബന്ധപ്പെട്ട കേസ്. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയുള്ള കേസിൽ ഡൽഹി ക൪ക്ക൪ദൂമ പ്രത്യേക കോടതിയിൽ നാളെ പൊലീസ് കുറ്റപത്രം സമ൪പ്പിക്കും.

Leave A Reply

error: Content is protected !!