ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി ; മൂന്ന് പേർ അറസ്റ്റിൽ

ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി ; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന്​ പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്​റ്റംബർ 10ന്​​ വടക്കൻ ഡൽഹിയിലെ വസീറാബാദിലാണ്​ സംഭവം. 23 കാരനായ സഹില്‍ ആണ് കൊല്ലപ്പെട്ടത്. യുവാവ് അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. കഴുത്തിലെ പരിക്കേറ്റ പാടില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

മരിച്ച സാഹിലിൻെറ സുഹൃത്തായ പ്രിയയാണ്​ പ്രധാന പ്രതി. മദ്യ ലഹരിയിലായിരുന്ന സാഹിൽ 24കാരിയായ പ്രിയക്കെതിരെ ലൈംഗികാതിക്രമത്തിന്​ മുതിർന്നതിനെത്തുടർന്നാണ്​ സംഭവങ്ങളുടെ തുടക്കം. സാഹിലിനെ എതിർക്കാൻ ശ്രമിച്ച പ്രിയയെ അയാൾ സിഗരറ്റ്​ കൊണ്ട്​ പൊള്ളിക്കുകയായിരുന്നു. ഇത്​ കണ്ട്​ ​മറ്റ്​ രണ്ട്​ പ്രതികൾ കൂടി ചേർന്ന്​ ഇയാളെ മർദ്ദിച്ചു. ശേഷം ബെൽറ്റ്​ ഉപയോഗിച്ച്​ കഴുത്ത്​ ഞെരിച്ചു കൊലപ്പെടുത്തി’- പൊലീസ്​ ഉദ്യോഗസ്​ഥൻപറഞ്ഞു.

പ്രിയയുടെ സുഹൃത്തും സഹോദരങ്ങളിൽ ഒരാളുമാണ്​ മറ്റ്​ രണ്ട്​ പ്രതികൾ. കൊലപാതക ശേഷം പ്രതികൾ മൃതദേഹം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.

Leave A Reply

error: Content is protected !!