ത​മി​ഴ്​​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​ക്കാ​ർ സ്​കൂൾ വിദ്യാർഥികൾക്ക്​ സംവരണം ; ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി

ത​മി​ഴ്​​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​ക്കാ​ർ സ്​കൂൾ വിദ്യാർഥികൾക്ക്​ സംവരണം ; ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി

ചെന്നൈ : സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിന് പ്രത്യേക സംവരണം അനുവദിച്ച് തമിഴ്‌നാട്. ഇതു സംബന്ധിക്കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ ഐകണ്‌ഠ്യേന പാസാക്കി. സര്‍ക്കാര്‍ ക്വാട്ടയിലുള്ള സീറ്റിന്റെ 7.5 ശതമാനമാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെക്കുക. ജൂ​ലൈ​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി അ​വ​ത​രി​പ്പി​ച്ച ബി​ൽ ഐ​ക​ക​ണ്​​ഠ്യേ​ന​യാ​ണ്​ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ആ​റാം ക്ലാ​സ്​ മു​ത​ൽ പ്ല​സ്​ ടു ​വ​രെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ പ​ഠി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മാ​ണ് സം​വ​ര​ണ ആ​നു​കൂ​ല്യം. ന​ട​പ്പു​വ​ർ​ഷം മു​ത​ൽ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ഹോ​മി​യോ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. നീറ്റ് യോഗ്യത നേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുക. 300 ല്‍ കൂടുതല്‍ സീറ്റുകളിലേക്കാവും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുക. നീറ്റ് നടപ്പാക്കിയത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൂടാതെ ഗ്രാമീണ മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം ലഭിക്കാത്തതും പരിഗണിച്ചാണ് നടപടി.

ഇതേക്കുറിച്ച് പഠിക്കുന്നതിന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി പി കലൈയരശന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് 7.5 ശതമാനം സംവരണം നിശ്ചയിച്ചത്.

Leave A Reply

error: Content is protected !!