കോവിഡ് വൈറസ് രോഗികളുടെ ജനസംഖ്യാനുപാതിക എണ്ണത്തിൽ കുവൈത്തിന് ഏഴാം സ്ഥാനം

കോവിഡ് വൈറസ് രോഗികളുടെ ജനസംഖ്യാനുപാതിക എണ്ണത്തിൽ കുവൈത്തിന് ഏഴാം സ്ഥാനം

കോവിഡ് രോഗികളുടെ ജനസംഖ്യാനുപാതിക എണ്ണത്തിൽ കുവൈത്തിന് ഏഴാം സ്ഥാനം. വേൾഡ് മീറ്റർ ഇൻഡിക്കേറ്ററിന്റെ കണക്കനുസരിച്ച് ജിസിസി രാജ്യമായ ഖത്തർ ആണ് ആഗോളതലത്തിൽ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത്. ദശലക്ഷത്തിൽ 43,358 എന്നതാണ് ഖത്തറിന്റെ കോവിഡ് വ്യാപന തോത്.

ദശലക്ഷത്തിൽ 15780 പേർ എന്നതാണ് കുവൈത്തിന്റെ കോവിഡ് വ്യാപന അനുപാതം. ആഗോള തലത്തിൽ ഏഴാമത്തെയും ജിസിസി തലത്തിൽ മൂന്നാമത്തേയും സ്ഥാനമാണ് വേൾഡ് മീറ്റർ ഇന്ഡിക്കേറ്ററിൽ കുവൈത്തിനുള്ളത്. ദശലക്ഷത്തിൽ 35,209 കേസുകളുമായി ജിസിസി രാജ്യമായ ബഹ്‌റൈൻ ആഗോളതലത്തിൽ രണ്ടാമതാണ്. ഒമാനിൽ ദശലക്ഷത്തിൽ 15,780 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ നാലാമതും ലോകതലത്തിൽ 12ആമതും സ്ഥാനത്താണ് ഒമാൻ. ദശലക്ഷത്തിൽ 9,325 എന്നതാണ് സൗദിയിലെ കോവിഡ് വ്യാപനതോത്. ജിസിസിയിൽ അഞ്ചാമതാണ് സൌദി. ജനസംഖ്യാനുപാതികമായി ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറവ് രോഗികൾ ഉള്ളത് യു.എ.ഇയിലാണ്. 8,018/മില്യൺ എന്ന തോതിൽ കോവിഡ് ബാധിതരുള്ള യു.എ.ഇയുടെ സ്ഥാനം ആഗോളതലത്തിൽ 37 ആണ്.

Leave A Reply

error: Content is protected !!