'ഡോക്ടര്‍ വിധിയല്ല, എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം'; നടി സംസ്‌കൃതി ഷേണായ്

‘ഡോക്ടര്‍ വിധിയല്ല, എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം’; നടി സംസ്‌കൃതി ഷേണായ്

തന്റെ ചിത്രം കോവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ച ഡോക്ടറുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതാരം സംസ്‌കൃതി ഷേണായ്. കോവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ച ഗുജറാത്തിലെ ഡോക്ടര്‍ വിധിയുടെ ഫോട്ടോയും കുറിപ്പും എന്ന പേരിലാണ് സംസ്‌കൃതിയുടെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്.

” ഞാന്‍ കൊച്ചിക്കാരിയായ സംസ്‌കൃതി. ചിലര്‍ ഗുജറാത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍ വിധിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രമാണ്. ഇത് ഫേസ്ബുക്കിലും വാട്‌സാപ്പിലും വൈറലുമാണ്. എനിക്ക് ഡോക്ടര്‍ വിധിയെ അറിയില്ല, അങ്ങനെയൊരാള്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കില്‍ പ്രണാമം. പക്ഷേ ഈ ചിത്രത്തില്‍ കാണുന്ന വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം” സംസ്‌കൃതി ഫേസ്ബുക്കില്‍ കുറിച്ചു.

വേഗം എന്ന സിനിമയിലെ നായികയായി ശ്രദ്ധ നേടിയ നടിയാണ് സംസ്‍കൃതി ഷേണായി. പൃഥ്വിരാജ് നായകനായ അനാര്‍ക്കലി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!