കാറിൽ ലിഫ്​റ്റ്​ നൽകി കവർച്ച ; രണ്ടുപേർ അറസ്റ്റിൽ

കാറിൽ ലിഫ്​റ്റ്​ നൽകി കവർച്ച ; രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ലിഫ്​റ്റ്​ നൽകാനെന്ന വ്യാജേന കാറിൽ കയറ്റിയ ആളെ തോക്ക്​ ചൂണ്ടി കവർച്ച നടത്തിയ രണ്ടുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഗുരുഗ്രാമിലെ ഇഫ്​കോ ചൗകിലാണ്​ സംഭവം. ലോക്​ഡൗൺ മൂലം ജോലി നഷ്​ട​മായ ബസ്​ -ടാക്​സി ഡ്രൈവർമാരാണ്​ കവർച്ചക്ക്​ പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു.

പരാതിക്കാരൻ ഇഫ്​കോ ചീകിൽ ബസ്​ കാത്ത്​ നിൽക്കുന്ന വേളയിലാണ്​ പ്രതികൾ ടാക്​സി കാറിലെത്തിയത്​. ഡൽഹിയിലെ ദ്വാരക മോഡിലേക്ക്​ ലിഫ്​റ്റ്​ നൽകാനെന്ന വ്യാജേന കാറിൽ കയറ്റുകയായിരുന്നു. ദ്വാരകയിലെത്തിയ ഉടനെ പ്രതികൾ ഇയാളുടെ മൊബൈൽ ഫോണും കൈയ്യിലുണ്ടായിരുന്ന പണവും കവർന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൈയ്യിലുണ്ടായിരുന്ന രേഖകൾ കൈക്കലാക്കിയ ശേഷം പ്രതികൾ ഇയാളെ ഇറക്കി വിട്ടു. പ്രതികളെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ തോക്കും മോഷണ സമയം ഉപയോഗിച്ച കാറും പിടികൂടി.

Leave A Reply

error: Content is protected !!