ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ ചെ​​​​​ൽ​​​​​സി​​​​​ക്ക് തകർപ്പൻ ജ​​​​​യം

ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ ചെ​​​​​ൽ​​​​​സി​​​​​ക്ക് തകർപ്പൻ ജ​​​​​യം

ഇംഗ്ലീഷ് പ്രിമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ചെൽസിക്ക് തകർപ്പൻ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രൈട്ടൺ ആൻഡ് ഹോവിനെയാണ് ചെൽസി കീഴടക്കിയത്.

കോ​​​​​ടി​​​​​ക​​​​​ൾ മു​​​​​ട​​​​​ക്കി ഇ​​​​​ത്ത​​​​​വ​​​​​ണ താ​​​​​ര​​​​​ങ്ങ​​​​​ളെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഫ്രാ​​​​​ങ്ക് ലം​​​​​പാ​​​​​ർ​​​​​ഡി​​​​​ന്‍റെ ആ​​​​​ദ്യ ഇ​​​​​ല​​​​​വ​​​​​ണി​​​​​ൽ തി​​​​​മൊ വെ​​​​​ർ​​​​​ണ​​​​​റും ലൂ​​​​​ക്കാ​​​​​സ് ഹ​​​​​വേ​​​​​ർ​​​​​സും ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. ജ​​​​​ർ​​​​​മ​​​​​ൻ യു​​​​​വ​​​​​താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. വെ​ർ​ണ​റി​നെ ഫൗ​ൾ ചെ​യ്ത​തി​നാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ ആ​ദ്യ ഗോ​ളി​നു വ​ഴി​തെ​ളി​ച്ച പെ​ന​ൽ​റ്റി. മുൻ ചെൽസി നായകൻ കൂടിയായ ലംപാഡ് ഈ സീസണിൽ ക്ളബിനെ കിരീടത്തിലെത്തിക്കാനായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയത്.

മൂന്നാം തവണയാണ് തിങ്കളാഴ്ച രാത്രി നടന്ന പ്രമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ചെൽസി വിജയം നേടുന്നത്. 2014-15, 2016-17 സീസണുകളിലാണ് ഇതിന് മുമ്പ് തിങ്കളാഴ്ച വിജയത്തോടെ തുടങ്ങിയത്. ഈ രണ്ട് തവണയും പ്രിമിയർ ലീഗ് കിരീടം ചെൽസിക്കായിരുന്നു.

Leave A Reply

error: Content is protected !!