പുതിയ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍

പുതിയ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍

പുതിയ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍.രണ്ട് പുതിയ മോഡലുകളാണ് ആപ്പിള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 10.2 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പത്തില്‍ വില കുറഞ്ഞ മോഡലായ ഐപാഡ് എട്ടാം തലമുറയും. ഐപാഡ് എയറുമാണ് കമ്പനി പുറത്തിറക്കിയത്. ഐപാഡ് എയര്‍ വൈ-ഫൈ മോഡലിന് 54,900 രൂപയും വൈ-ഫൈ സെല്ലുലാര്‍ മോഡലിന് 66,900 രൂപയുമാണ് വില. ഐപാഡ് എട്ടാം തലമുറ വൈ-ഫൈ മോഡലിന് 29,900 രൂപയും വൈ-ഫൈ സെല്ലുലാറിന് 41,900 രൂപയുമാണ് വില.

10.2 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പത്തില്‍ എ12 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ടാബ്‌ലെറ്റ് എത്തുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഒ.എസ് 14ലാണ് പ്രവര്‍ത്തനം. ഹാന്‍ഡ്‌റിട്ടണ്‍ ടെക്‌സ്റ്റ് ഇന്‍പുട്ട് പോലുള്ള നൂതന ഫീച്ചറുകള്‍ ടാബിന്റെ ഭാഗമാണ്. വില കുറഞ്ഞ ഐപാഡായതിനാല്‍ ടൈപ്പ് സി പോര്‍ട്ട് ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 10.9 ഇഞ്ച് ലിക്വുഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഐപാഡ് എയറിനുള്ളത്. 2360ഃ1640 ആണ് പിക്‌സല്‍ റെസലൂഷന്‍. ആപ്പിളിന്റെ ബയോനിക് എ 14 ചിപ്പാണ് കരുത്ത് പകരുന്നത്.

 

Leave A Reply

error: Content is protected !!