കെട്ടിടം പൊളിച്ച സംഭവം : രണ്ടു കോടി നഷ്ടപരിഹാരം വേണമെന്നു കങ്കണ

കെട്ടിടം പൊളിച്ച സംഭവം : രണ്ടു കോടി നഷ്ടപരിഹാരം വേണമെന്നു കങ്കണ

മും​​​ബൈ: ബ്രി​​​ഹാ​​​ൻ ​​​മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പേ​​​റ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ ന​​​ടി ക​​​ങ്ക​​​ണ റ​​​ണാ​​​വ​​​ത് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. തന്റെ ബംഗ്ലാവിനോട് ചേർന്നുള്ള ഓഫീസ് കെട്ടിടം മുംബൈ മുൻസിപ്പൽ കോർപറേഷൻ അനധികൃതമായി പൊളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചിട്ടുള്ളത്.

മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ നഗരത്തെയും വിമർശിച്ചതിനാലാണ് തന്റെ കെട്ടിടം പൊളിച്ചു മാറ്റിയതെന്ന് ഹർജിയിൽ കങ്കണ വ്യക്തമാക്കിയിട്ടുണ്ട്. മും​​ബൈ ബാ​​​ന്ദ്ര​​​യി​​​ലെ പാ​​​ലി ഹി​​​ല്ലി​​​ലു​​​ള്ള ക​​ങ്ക​​ണ​​യു​​ടെ വ​​​സ​​​തി​​​യി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത് കോ​​​ർ​​​പേ​​​റ​​​ഷ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ളെ അ​​​റി​​​യി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് മ​​​ണ്ണു​​​മാ​​​ന്തി​​​യ​​​ന്ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് വ​​​സ​​​തി​​​യു​​​ടെ ഒ​​​രു ഭാ​​​ഗം അ​​​ധി​​​കൃ​​ക​​ർ പൊ​​​ളി​​​ച്ചു​​​മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. പൊ​​​ളി​​​ച്ചു​​​മാ​​​റ്റ​​​ൽ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​ന്നു​​​ത​​​ന്നെ സ്റ്റേ ​​​ചെ​​​യ്തി​​രു​​ന്നു​​വെ​​ങ്കി​​ലും പൊ​​ളി​​ക്ക​​ൽ പൂ​​ർ​​ണ​​മാ​​യി​​രു​​ന്നു.

Leave A Reply

error: Content is protected !!