ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.97 കോടി കടന്നു

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.97 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 29,714,680 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 938,385 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 21,522,576 പേർ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ഇന്ത്യ ,ബ്രസീൽ എന്നീ രാജ്യങ്ങളാണ് മുന്നിൽ.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​യ്ക്ക് ശ​മ​ന​മി​ല്ല. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ടു. രാ​ജ്യ​ത്ത് 200,197 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ന്നാ​ണ് ക​ണ​ക്ക്.ഇ​തു​വ​രെ, 67,88,147 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 4,068,086 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ബ്രസീലിൽ ഇതുവരെ 4,384,299 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 133,207 ആയി. 3,671,128 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ 5,018,034 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 82,091 പേർ മരിച്ചു. 3,939,111 പേർ ഇതുവരെ രോഗമുക്തി നേടി.രാജ്യത്ത് 9,90,061 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 38,59,399 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു.

Leave A Reply

error: Content is protected !!