അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കോവിഡ്

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കോവിഡ്

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

‘ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നു. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം’- പെമ ഖണ്ഡു ട്വീറ്റ് ചെയ്തു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ദല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 12നാണ് ഖണ്ഡു ദല്‍ഹിയിലെത്തിയത്.

Leave A Reply

error: Content is protected !!