അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ര​ണ്ടു ല​ക്ഷം കടന്നു

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ര​ണ്ടു ല​ക്ഷം കടന്നു

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം കടന്നു . രാ​ജ്യ​ത്ത് 200,197 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ന്നാ​ണ് ക​ണ​ക്ക്.ഇ​തു​വ​രെ, 67,88,147 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 4,068,086 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല വേ​ൾ​ഡോ മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ 768,601 പേ​ർ​ക്കും ടെ​ക്സ​സി​ൽ 704,813 പേ​ർ​ക്കും ഫ്ളോ​റി​ഡ​യി​ൽ 668,846 പേ​ർ​ക്കും ന്യൂ​യോ​ർ​ക്കി​ൽ 479,184 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്.

Leave A Reply

error: Content is protected !!