നെഞ്ചുവേദന ഇല്ലന്ന് സ്വപ്ന; ആൻജിയോഗ്രാമിന് വിസമ്മതം

നെഞ്ചുവേദന ഇല്ലന്ന് സ്വപ്ന; ആൻജിയോഗ്രാമിന് വിസമ്മതം

തൃശൂർ :  കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ആൻജിയോഗ്രാം പരിശോധനയ്ക്കു മുൻപു മലക്കം മറിഞ്ഞു. ആൻജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോടു നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറഞ്ഞു. വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ചോ​​​​​​​​ടെ അ​​​​​​​​വ​​​​​​​​രെ വി​​​​​​​​​യ്യൂ​​​​​​​​​ർ ജ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ലേ​​​​​​​​​ക്കു കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​യി. നെ​​​​​​​​​ഞ്ചു​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​​​​​​​യെ തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് ര​​​​​​ണ്ടു ദി​​​​​​വ​​​​​​സം മു​​​​​​ന്പാ​​​​​​ണ് ഇ​​​​​​വ​​​​​​രെ വീ​​​​​​ണ്ടും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​ത്. ഇ​​​​​​​​​ന്ന​​​​​​​​​ലെ ഉ​​​​​​​​​ച്ച​​​​​​​​​യോ​​​​​​​​​ടെ​​ ആ​​​​​​​​​ൻ​​​​​​​​​ജി​​​​​​​​​യോ​​​​​​​​​ഗ്രാ​​​​​​​​​മി​​​​​​​​​നു ത​​​​​​​​യാ​​​​​​​​റ​​​​​​​​ല്ലെ​​​​​​​​ന്നു സ്വ​​​​​​​​​പ്ന അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. ഇ​​​​​​​​​തു രേ​​​​​​​​​ഖാ​​​​​​​​​മൂ​​​​​​​​​ലം എ​​​​​​​​​ഴു​​​​​​​​​തി ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്തു.

നെ​​​​​​​​​ഞ്ചു​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​ സ്വ​​​പ്ന ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​​​​​​​യാ​​​​​​​​​ഴ്ച ആ​​​​​​റു​​​​​​ദി​​​​​​വ​​​​​​സം മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ കോ​​​​​​​​​ള​​​​​​​​​ജ് ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ൽ ക​​​​​​​​​ഴി​​​​​​​​​ഞ്ഞി​​​​​​​​​രു​​​​​​​​​ന്നു. ​​​​​ അ​​​​​​​​​ടി​​​​​​​​​ക്ക​​​​​​​​​ടി നെ​​​​​​​​​ഞ്ചു​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​​​​​​​യെ​​​​​​​​​ന്ന് പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ൽ എ​​​​​​​​​ക്കോ ടെ​​​​​​​​​സ്റ്റ് ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യെ​​​​​​​​​ങ്കി​​​​​​​​​ലും കു​​​​​​​​​ഴ​​​​​​​​​പ്പം ക​​​​​​​​​ണ്ടെ​​​​​​​​​ത്താ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നി​​​​​​​​​ല്ല. പി​​​​​​​​​ന്നീ​​​​​​​​​ടാ​​​​​​​​​ണ് ആ​​​​​​​​​ൻ​​​​​​​​​ജി​​​​​​​​​യോ​​​​​​​​​ഗ്രാം ടെ​​​​​​​​​സ്റ്റ് ന​​​​​​​​​ട​​​​​​​​​ത്താ​​​​​​​​​ൻ ഡോ​​​​​​​​​ക്ട​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ർ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ച്ച​​​​​​​​​ത്. സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നോയെന്ന സംശയത്തിലാണു ജയിൽവകുപ്പ്.

സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെ‍ഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയതിന്റെ പിറ്റേന്നാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി‍യിൽ ഇവർക്കു സന്ദർശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയിൽ സൂപ്രണ്ടുമാർ പൊലീസ‍ിനു കത്തു നൽകിയിരുന്നു. എന്നാൽ, സ്വപ്ന ആശുപത്രി സെല്ലിനുള്ളിൽനിന്നു ഫോൺ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമായി. സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഇസിജി, ഇക്കോ പരിശോധനകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ ഒരുങ്ങിയെങ്കിലും ഇവർ നെഞ്ചുവേദന ശക്തമാണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആൻജിയോഗ്രാം നിർദേശിച്ചത്

Leave A Reply

error: Content is protected !!