കമറുദീൻ എംഎൽഎക്കെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്

കമറുദീൻ എംഎൽഎക്കെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്

കണ്ണൂര്‍: കണ്ണൂരിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ നിക്ഷേപ തട്ടിപ്പിൽ പരാതി നൽകിയവരെ അണിനിരത്തി സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്. പയ്യന്നൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ നേതൃത്യത്തിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക. എംഎൽഎയുടെ രാജി ആവശ്യപ്പെട്ടാണ് ജില്ലയിൽ എൽഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുന്നത്. കമറുദ്ദീന്റെ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് ബിജെപി ജില്ലാ നേതൃത്വം ഇന്ന് മാർച്ച് നടത്തും.

കേസിൽ പ്രതിയായ എം സി കമറുദ്ദീനെതിരെ ഒരോ ദിവസവും പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. ഇതിനിടെയാണ് വിഷയത്തിൽ രാഷ്ട്രീയമായ പ്രതിരോധം തീർക്കാനുള്ള നീക്കവുമായി എൽഡിഎഫും ബിജെപിയും രംഗത്തെത്തുന്നത്. എംഎൽഎക്കെതിരെ കഴിഞ്ഞ ദിവസം 4 പരാതികൾ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇവരെയും കുടുംബാംഗങ്ങളെയും അണിനിരത്തിയാണ് പ്രതിഷേധം.

മുസ്ലിം ലീഗിന്റെ ഉന്നത നേതാവെന്ന സ്വാധീനവും എംഎൽഎ പദവിയും ദുരുപയോഗം നടത്തി കമറുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് ഇടത് മുന്നണിയുടെ ആക്ഷേപം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ഇന്ന് ജനകീയ വിചാരണ സംഘടിപ്പിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പരിപാടി നടക്കും.

Leave A Reply

error: Content is protected !!