ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ള​ട​ക്കം സ​മീ​പ ഭാ​വി​യി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ക​രു​തു​ന്ന കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു.

ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ തെ​ളി​യി​ക്ക​പ്പെ​ടു​ന്ന പ​ക്ഷം ആ​ദ്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തിന്റെ സാ​ധ്യ​ത​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Leave A Reply

error: Content is protected !!