ചൈന കരാറുകൾ ലംഘിച്ച് സൈനിക വിന്യാസം നടത്തുന്നു

ചൈന കരാറുകൾ ലംഘിച്ച് സൈനിക വിന്യാസം നടത്തുന്നു

ന്യൂഡൽഹി : നിയന്ത്രണ രേഖ (എൽഎസി) സംബന്ധിച്ച ഉഭയകക്ഷി കരാറുകൾ ചൈന അംഗീകരിക്കുന്നില്ലെന്നും 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ഇപ്പോഴും അവർ കയ്യടക്കി വച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഗോ​ഗ്ര, കൊം​ഗ്ഖാ ലാ, ​പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ന്‍റെ തെ​ക്ക്, വ​ട​ക്ക് തീ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ത​ർ​ക്ക സ്ഥ​ല​ങ്ങ​ളു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം ഇ​ന്ത്യ​ൻ സേ​ന​യേ​യും ശ​ക്ത​മാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഇന്ത്യയുടെ അതിർത്തിയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം സുസജ്ജമാണെന്നും ഏതു സ്ഥിതിയും നേരിടാൻ ഒരുക്കമാണെന്നും അതിർത്തി സംഘർഷത്തെക്കുറിച്ചു ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു. അതേസമയം, വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.

അതിർത്തിയിൽ എല്ലാ കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം നടത്തുകയാണ്. നയതന്ത്രതലത്തിലും സൈനിക തലത്തിലും ചർച്ച നടക്കുമ്പോൾത്തന്നെ നിയന്ത്രണ രേഖ ലംഘിക്കാൻ നിരന്തരശ്രമം നടത്തുന്നു. നിയന്ത്രണ രേഖയിൽ തൽസ്ഥിതി മറികടക്കാൻ ശ്രമിക്കുന്നതു സമാധാന ചർച്ചകൾക്കു വിഘാതമാണ്. ചൈനയുടെ നീക്കങ്ങൾ ഇന്ത്യൻ സൈന്യം സമയോചിതമായി പരാജയപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Leave A Reply

error: Content is protected !!