ബെംഗളൂരു മയക്കുമരുന്ന് കേസ് ; താരദമ്പതികളെ ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്ന് കേസ് ; താരദമ്പതികളെ ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു: കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച്(സി.സി.ബി) കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടൻ ദിഗ്നാഥിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായ്ക്കും സി.സി.ബി. നോട്ടീസ് അയച്ചു. ബുധനാഴ്ച സി.സി.ബി.ക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായ കേസിൽ ഇതാദ്യമായാണ് ഒരു നടനു നേരെ സംശയം ഉയരുന്നത്. അറസ്റ്റിലായ വിരേൻ ഖന്ന, രവിശങ്കർ, രാഹുൽ ഷെട്ടി തുടങ്ങിയവർ സംഘടിപ്പിച്ച പാർട്ടികളിൽ താരദമ്പതികൾ പങ്കെടുത്തതിന്റെ തെളിവൂ ലഭിച്ചെന്നാണ് സൂചന. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് തിരയുന്ന ഷെയ്ഖ് ഫസിയുള്ള ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ സംഘടിപ്പിച്ച പാർട്ടിയിൽ ഐന്ദ്രിത പങ്കെടുത്തതായും സൂചനയുണ്ട്.

കഴിഞ്ഞ 15 വർഷമായി കന്നഡ സിനിമയിൽ സജീവമാണ് ദിഗ്നാഥ്. ഭാര്യ ഐന്ദ്രിത റായ് 30-ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2018-ലാണ് ഇരുവരും വിവാഹിതരായത്.

Leave A Reply

error: Content is protected !!