ദുബായിൽ വില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘം പിടിയിൽ

ദുബായിൽ വില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘം പിടിയിൽ

ദുബായിൽ വില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘം പിടിയിൽ.സന്ദർശകവിസയിൽ ദുബായിലെത്തിയായിരുന്നു സംഘത്തിന്റെ കവർച്ച.ജനുവരിയിൽ അൽ ബർഷയിൽ ഈജിപ്ഷ്യൻ സ്വദേശിയുടെ വില്ലയിൽനിന്ന്‌ 13 ലക്ഷം ദിർഹം കവർന്ന സംഘത്തെ കഴിഞ്ഞ ദിവസം മൂന്ന് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. ചൈനീസ് സ്വദേശികളായിരുന്നു പിടിയിലായത്.

സംഘം സന്ദർശക വിസയിലെത്തി മോഷണം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വില്ലകൾക്ക് സമീപമെത്തി ആളുകളുടെ ചലനങ്ങൾ നിരീക്ഷിച്ചായിരുന്നു പദ്ധതിയിട്ടിരുന്നത്. പിടിയിലായശേഷം ദുബായിലെ മറ്റ് ചില വില്ലകളും ലക്ഷ്യമിട്ടിരുന്നതായി പ്രതികൾ പറഞ്ഞു.

Leave A Reply

error: Content is protected !!