കല്യാണത്തിന് ഇറങ്ങിയപ്പോള്‍ വിളി വന്നു; സാരി ധരിച്ച് എത്തിയ യുവതി മൂർഖനെ പിടികൂടി (വീഡിയോ)

കല്യാണത്തിന് ഇറങ്ങിയപ്പോള്‍ വിളി വന്നു; സാരി ധരിച്ച് എത്തിയ യുവതി മൂർഖനെ പിടികൂടി (വീഡിയോ)

ബംഗളൂരു: പരമ്പരാഗത വസ്ത്രം ധരിച്ച ഒരു യുവതി അനായാസമായി മൂർഖനെ പിടികൂടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.. ഒരു വര്‍ഷം മുന്‍പുളള വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. വലിയ തോതിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. പാമ്പുപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ നിര്‍സാര ചിട്ടിയാണ് പാമ്പിനെ പിടികൂടിയത്. ഒരു വിവാഹത്തിന് പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര. പെട്ടെന്നാണ് ഒരു വീട്ടില്‍ പാമ്പ് കയറിയെന്ന ഫോണ്‍ വിളിയെത്തിയത്. തുടര്‍ന്ന് ധരിച്ചിരുന്ന വസ്ത്രത്തില്‍ തന്നെ പാമ്പിനെ പിടിക്കാന്‍ നിര്‍സാര ഇറങ്ങുകയായിരുന്നു.

മൂർഖന്‍പാമ്പാണ് വീട്ടില്‍ കയറിക്കൂടിയിരുന്നത്. വീട്ടില്‍ അലമാരയുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പിനെ വടി ഉപയോഗിച്ച് പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് കൈ ഉപയോഗിച്ച് ഇതിന്റെ വാലില്‍ പിടിച്ചു പൊക്കിയെടുത്ത ശേഷം വീടിന്റെ വെളിയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്.

Leave A Reply

error: Content is protected !!