പുഴയ്ക്കൽ ബ്ലോക്കിൽ ജി ഐ എസ് സർവ്വേ എന്യൂമറേറ്റർ ഒഴിവ്

പുഴയ്ക്കൽ ബ്ലോക്കിൽ ജി ഐ എസ് സർവ്വേ എന്യൂമറേറ്റർ ഒഴിവ്

തൃശൂര്‍: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ അടാട്ട്, അവണൂർ, തോളൂർ, മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജി ഐ എസ് അധിഷ്ഠിതമായി നെറ്റ് പ്ലാൻ തയ്യാറാക്കാൻ വിവരശേഖരണത്തിനായി എന്യൂമറേറ്റർമാരെ നിയമിക്കുന്നു.

ബിരുദം/ സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമ, സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ എന്നിവയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. വീടൊന്നിന് 7.50 രൂപ പ്രതിഫലം ലഭിക്കും. സാങ്കേതിക പരിജ്ഞാനമുള്ള ബിരുദ വിദ്യാർത്ഥികളെയും പരിഗണിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം  സെപ്തം.22 നകം അപേക്ഷിക്കണം.

Leave A Reply

error: Content is protected !!