വണ്‍പ്ലസ് ഫോണുകള്‍ക്കും ടിവികള്‍ക്കും വന്‍ ഓഫറുകള്‍

വണ്‍പ്ലസ് ഫോണുകള്‍ക്കും ടിവികള്‍ക്കും വന്‍ ഓഫറുകള്‍

വണ്‍പ്ലസ് ഫോണുകളും ടിവികളും വാങ്ങാന്‍ ഏറ്റവും ഉചിതമായ സമയം ഒക്ടോബര്‍ 9 വരെ. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുമായി പ്രൊമോഷണല്‍ കാമ്പെയ്ന്‍ കമ്പനി പ്രഖ്യാപ്പിച്ചിരിക്കുന്നു. ഈ കാമ്പെയ്‌നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 8,000 രൂപ വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

എല്ലാ വണ്‍പ്ലസ് ഉല്‍പ്പന്നങ്ങളിലും ഈ ഓഫര്‍ ലഭ്യമല്ല. എന്നാല്‍ വണ്‍പ്ലസ് നോര്‍ഡ്, വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 8, 8 പ്രോ, പ്രീമിയം വണ്‍പ്ലസ് ക്യു 1 ടിവികള്‍ എന്നിവയുള്‍പ്പെടെ കമ്പനിയില്‍ നിന്നുള്ള ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റിലും വണ്‍പ്ലസ് സ്റ്റോറുകളിലും ഉള്‍പ്പെടെ ഓഫറുകള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്.

Leave A Reply

error: Content is protected !!