തോമസ്​-യൂബർ കപ്പ്​ ബാഡ്​മിൻറൺ ടൂർണമെൻറുകൾ മാറ്റിവെച്ചു

തോമസ്​-യൂബർ കപ്പ്​ ബാഡ്​മിൻറൺ ടൂർണമെൻറുകൾ മാറ്റിവെച്ചു

പ്രമുഖ ബാഡ്മിന്റൺ ടൂർണമെന്റ് ആയ തോമസ് ആൻഡ് യൂബർ കപ്പ്‌ മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്താൻ കഴിയില്ലെന്നും അടുത്ത വർഷം ലഭ്യമാകുന്ന തീയതികളിൽ നടത്താനാണ് തീരുമാനമെന്നും ലോക ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചു.

അടുത്ത മാസം 3 മുതൽ 11 വരെ ഡെൻമാർക്കിലെ ആർഹസിലായിരുന്നു ടൂർണമെന്റ് തീരുമാനിച്ചിരുന്നത്. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ചൈനീസ് തായ്പേ,ഓസ്ട്രേലിയ, തായ്ലാൻഡ്, അൾജീരിയ തുടങ്ങിയ രാജ്യങ്ങൾ ടൂർണമെന്റിൽ നിന്നും പിൻമാറിയിരുന്നു. തുടർന്നാണ് ഫെഡറേഷൻ ടൂർണമെന്റ് മാറ്റിവെക്കാൻ തീരുമാനം എടുത്തത്.

Leave A Reply

error: Content is protected !!