ശരീരത്തില്‍ ചെളി തേച്ച് ശംഖ് ഊതി കോവിഡിനെ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശിച്ച ബിജെപി എംപിക്ക് രോഗബാധ

ശരീരത്തില്‍ ചെളി തേച്ച് ശംഖ് ഊതി കോവിഡിനെ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശിച്ച ബിജെപി എംപിക്ക് രോഗബാധ

ന്യൂഡല്‍ഹി : ശരീരത്തില്‍ ചെളി തേച്ച് ശംഖ് ഊതിയാല്‍ കോവിഡ് പ്രതിരോധ ശേഷി കൂടുമെന്ന് പറഞ്ഞ ബിജെപി എംപിക്ക് കോവിഡ്. രാജസ്ഥാനില്‍ നിന്നുള്ള എംപിയായ സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ചെളിയില്‍ പൊതിഞ്ഞ് ശംഖ് ഊതിയാല്‍ കോവിഡ് വരില്ലെന്ന എംപിയുടെ പ്രതികരണം വിവാദമായിരുന്നു. ചെളിയില്‍ പൊതിഞ്ഞിരുന്ന് ശംഖ് ഊതുന്നതിന്റെ വീഡിയോയും ഇദ്ദേഹം പുറത്തുവിട്ടിരുന്നു. പുറത്ത് പോവൂ, മഴ നനയൂ, ചെളിയിലിരിക്കൂ, പാടത്ത് നനയൂ, ശംഖ് ഊതൂ എന്നായിരുന്നു സുഖ്ബീര്‍ സിംഗ് ജൌനാപൂരിയ അവകാശപ്പെട്ടത്. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനത്തില്‍ അഗ്നി യോഗ ചെയ്യുന്നത് മഹാമാരിയെ ചെറുക്കുമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. പ്രാദേശികമായ രീതികള്‍ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാമെന്നും ഈ എംപി അവകാശപ്പെട്ടിരുന്നു.

Leave A Reply

error: Content is protected !!