കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജർമനിയിൽ പ്രതിഷേധം ശക്തമാകുന്നു

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജർമനിയിൽ പ്രതിഷേധം ശക്തമാകുന്നു

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജർമനിയിൽ പ്രതിഷേധം ശക്തമാകുന്നു .ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലും നൂറുകണക്കിനാളുകള്‍ നിയന്ത്രണങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തി.

ഫ്രീ തിങ്കേഴ്സ്, ആന്റി വാക്സിന്‍ ക്യാംപെയ്നേഴ്സ്, തീവ്ര വലതുപക്ഷക്കാര്‍, കോണ്‍സ്പിറസി തിയറിക്കാര്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനങ്ങള്‍.ജര്‍മനിയിലെ തെക്കന്‍ നഗരമായ മ്യൂണിച്ചില്‍ 8000 പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മാസ്ക് ധരിക്കണമെന്ന നിര്‍ദേശം മിക്കവരും അവഗണിച്ചു. ഹാനോവറില്‍ 1000 പേരും പ്രകടനത്തിനിറങ്ങി.

Leave A Reply

error: Content is protected !!