ഗോവയിൽ നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ

ഗോവയിൽ നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ

​ഗോവയിൽ നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷിച്ച് വിഘ്നേശ് ശിവനും കുടുംബവും. ആഘോഷച്ചിത്രങ്ങൾ വിഘ്നേശ് തന്നെയാണ് പുറത്തുവിട്ടത്. ഇരു കുടുംബങ്ങളും ഗോവയിലെ കാൻഡോലിം ബീച്ചിൽ അവധി ദിനങ്ങൾ ചിലവിടുന്നതിനിടയിലാണ് പിറന്നാൾ ആഘോഷവും നടന്നത്. കുടുംബമായാണ് വിഘ്നേഷും നയൻതാരയും ഗോവയിലെത്തിയത്.

‘ഹാപ്പി ബർത്ത്ഡേ മിസ് കുര്യൻ’ എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ വിഘ്നേശ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. നയൻതാരയ്ക്കൊപ്പം വിഘ്നേശിന്റെ അമ്മ മീന കുമാരിയും ചിത്രത്തിലുണ്ട്. ഹാപ്പി ബർത്ത്ഡേ മൈ ഡിയറസ്റ്റ് അമ്മൂ എന്നാണ് ചിത്രത്തോടൊപ്പം വിഘ്നേശ് കുറിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ താരം നയന്‍‌താരയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ്.’ ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

നേരത്തെ നയൻതാരയും വിഘ്നേശും ഓണമാഘോഷിക്കാൻ കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ലോക്ഡൗൺ നാളിൽ ചെന്നൈയിൽ കഴിഞ്ഞിരുന്ന ഇരുവരും സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് കൊച്ചിയിലേക്കെത്തിയത്. കൊച്ചിയിൽ നിന്ന് നേരേ ഗോവയിലേക്കായിരുന്നു യാത്ര.

Leave A Reply

error: Content is protected !!