"ഇപ്പോൾ മുതൽ താനൊരു ആർഎസ്എസ് -ബിജെപി പ്രവർത്തകനാണ്" ; ശിവസേനക്കാർ ആക്രമിച്ച മുൻ നേവി ഉദ്യോഗസ്​ഥൻ

“ഇപ്പോൾ മുതൽ താനൊരു ആർഎസ്എസ് -ബിജെപി പ്രവർത്തകനാണ്” ; ശിവസേനക്കാർ ആക്രമിച്ച മുൻ നേവി ഉദ്യോഗസ്​ഥൻ

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ പങ്കുവെച്ചതിന്​ ശിവസേന പ്രവർത്തകർ ക്രൂരമായി മർദിച്ച മുൻനേവി ഉദ്യോഗസ്ഥൻ മദന്‍ ശര്‍മ്മ ഇനി താൻ ബി.ജെ.പിക്കും ആർ.എസ്​.എസിനുമൊപ്പമാണെന്ന്​ പ്രഖ്യാപിച്ചു.

‘ഇപ്പോൾ മുതൽ ഞാൻ ബി.ജെ.പിക്കും ആർ.എസ്​.എസിനുമൊപ്പമാണ്​. എന്നെ ആക്രമിച്ച വേളയിൽ തന്നെ ഞാൻ ബി.ജെ.പിക്കൊപ്പമാണെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ, ഇപ്പോൾ ഞാൻ ബി.ജെ.പിക്കും ആർ.എസ്​.എസിനുമൊപ്പമാ​െണന്ന്​ പ്രഖ്യാപിക്കുന്നു’- സംസ്​ഥാനത്ത്​ രാഷ്​ട്രപതി ഭരണം ഏർപെടുത്തണമെന്നാവശ്യപ്പെട്ട്​ ഗവർണർ ഭഗത്​ സിങ്​ കോഷിയാരിയെ കണ്ട ശേഷം അദ്ദേഹം പ്രതികരിച്ചു.

ഇത്തരത്തിലുള്ള ഗുണ്ടായിസം മഹാരാഷ്ട്രയിൽ തുടരാൻ അനുവദിക്കില്ലെന്നും തന്നെ ആക്രമിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂൺ വാട്സാപ്പിൽ പങ്കുവെച്ചുവെന്ന കാരണം പറഞ്ഞാണ് 65-കാരനായ മദൻ ശർമയെ ശിവസേന ‘ഗുണ്ടകൾ’ തല്ലിച്ചതച്ചത്. സംഭവത്തിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply

error: Content is protected !!