ലഹരിമരുന്ന് കേസില്‍ താരദമ്പതിമാര്‍ക്ക് സി.സി.ബി.യുടെ നോട്ടീസ്

ലഹരിമരുന്ന് കേസില്‍ താരദമ്പതിമാര്‍ക്ക് സി.സി.ബി.യുടെ നോട്ടീസ്

ബെംഗളൂരു: കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച്(സി.സി.ബി) കന്നഡയിലെ രണ്ട് സിനിമ അഭിനേതാക്കളോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. നടൻ ദിഗ്നാഥിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായ്ക്കും ആണ് സി.സി.ബി. നോട്ടീസ് അയച്ചത്. ബുധനാഴ്ച സി.സി.ബി.ക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങിയ താരങ്ങളുടെ അറസ്റ്റിന് പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും. 2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!